ചിറ്റൂർ കോൺഗ്രസ് കമ്മിറ്റി ഓഫീ സ് ഉദ്ഘാടനം നാളെ
ചിറ്റൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഓ ഫീസ് കെട്ടിടം നാളെ രാവിലെ ഒന്പത് മണിക്ക് കേര ള നിയമസഭാ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പാർട്ടി പ്രവർത്തകരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഫണ്ട് സ്വീകരിച്ചാണ് ഓ ഫീസ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. പൊതുജ നങ്ങൾക്ക് ഉപകാരപ്രദമാകുന്ന തരത്തിൽ ഹെൽപ്പ് ഡെസ്ക്, ജനസേവന കേന്ദ്രം എന്നിവ ഓഫീസിൽ തു ടങ്ങുന്നതാണ്. കെ. ജി. ശേഖരനുണ്ണി (ചെയർമാൻ), അഡ്വ. സുമേഷ് അച്യുതൻ (കൺവീനർ), ആർ. ബാ ബു (ട്രഷറർ) എന്നിവർ നേതൃത്വം നല്കിയ കമ്മിറ്റിയാ ണ് കെട്ടിട നിർമ്മാണത്തിന് നേതൃത്വം നല്കിയത്.
ഓഫീസ് ഉദ്ഘാടനം സംബന്ധിച്ച് നാളെ രാവിലെ 9 മ ണിക്ക് അണിക്കോട് ജംഗ്ഷനിൽ പൊതുസമ്മേളനം ഉണ്ടായിരിക്കും. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ, ര മ്യ ഹരിദാസ് എംപി, മുൻ എംഎൽഎമാരായ കെ. അ ച്യുതൻ, കെ. എ. ചന്ദ്രൻ എന്നിവർ പങ്കെടുക്കും. മു തിർന്ന കോൺഗ്രസ് നേതാക്കളായ എൻ. ശങ്കരമേ നോൻ, അർജുനൻ മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആ ദരിക്കുമെന്ന് ചിറ്റൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആർ. ബാബു അറിയിച്ചു.