മലമ്പുഴ പഞ്ചായത്തിലെ 1 മുതൽ 4 വരെ വാർഡുകളിൽ വീടു വക്കുന്നതുൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്നുള്ളഎക്സിക്യൂട്ടിവ് എൻജിനിയറുടെ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മറ്റി നിവേദനം നൽകുന്നു.
നിവേദനം നൽകി.
പാലക്കാട്: മലമ്പുഴ ഡാമിൻറെ വൃഷ്ടിപ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞ് കൊണ്ടുള്ള ജലസേചന വകുപ്പിൻറെ ഉത്തരവ് സാധാരണക്കാർക്ക് തിരിച്ചറിയാവുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ ഉള്ളവയിൽ യാതൊരുവിധ നിർമ്മാണ പ്രവർത്തനവുംപാടില്ലെന്ന നിർദ്ദേശമാണ് വിലങ്ങുതടി ആയിരിക്കുന്നത്. വൃഷ്ടി പ്രദേശത്തെ 300 മീറ്റർ ചുറ്റളവിലാണ് നിർമ്മാണങ്ങൾ പാടില്ലെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം മലമ്പുഴ പഞ്ചായത്തിലെ നാലു വാർഡുകളിലെ വികസനത്തെ ഇത് പ്രതികൂലമായി ബാധിക്കും. ഉത്തരവിനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ദിവസം ചേർന്ന മലമ്പുഴ മണ്ഡലംകോൺഗ്രസ് കമ്മിറ്റി യോഗത്തിൽ പ്രത്യക്ഷ സമരപരിപാടികൾ നടത്താൻ തീരുമാനിച്ചു.
ജലസേചന വകുപ്പിന്റെ ഉത്തരവ് പ്രകാരം അകമലവാരത്ത് താമസിക്കുന്ന ആദിവാസി കൾഉൾപ്പെടെ ഉള്ളവർ ദുരിതത്തിലാണ്. ലൈഫ്മിഷൻ പദ്ധതി പ്രകാരം വീട് ലഭിച്ചവർക്ക് പോലും നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിക്കുന്നില്ല. ഇതിനെതിരെ ശക്തമായ സമരം നടത്തുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
മണ്ഡലം പ്രസിഡന്റ് കെ.എം. രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബ്ളോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് എം.വി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ സജീവൻ മലമ്പുഴ, പി.എസ്സ്. ശ്രീകുമാർ, എ. ഉണ്ണികൃഷ്ണൻ, എ. ഷിജു, മുഹമ്മദലി, ശിവദാസ് എന്നിവർ സംസാരിച്ചു.