ജനാധിപത്യ വനിതാ കോൺഗ്രസ് ജില്ലാ കൺവെൻഷൻ- പാർട്ടി ജില്ലാ പ്രസിഡണ്ട്, എം.മുഹമ്മദ് റാഫിയുടെ അദ്ധ്യക്ഷതയിൽ ജനാധിപത്യ വനിതാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മിനിമോൾ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അജി,ഷാജി ജനാധിപത്യ കർഷക യൂണിയൻ സംസ്ഥാന ട്രഷാർ നിർമ്മൽ പി വൈസ് പ്രസിഡണ്ട് എം.പി.മുരളീധരൻ, ജെ.കെ.ടി.യു.സി. ജില്ലാ പ്രസിഡണ്ട് സിദ്ധിഖ് ഇരുപ്പശ്ശേരി, വനിതാ ജില്ലാ പ്രസിഡണ്ട് ജബീൻ.എ. സംസ്ഥാന കമ്മിറ്റി അംഗം സീനാ ഗോപൻ.ജി.നായർ, ജില്ലാ സെക്രട്ടറി എം.മുഹമ്മദ് ഷറീഫ്, അബൂതാഹിർ ചിറ്റൂർ, ശോഭന, സുധ, ജില്ലാ സെക്രട്ടറി മൃദുല സ്വാഗതവും, അംബിളി.എം.ആർ. നന്ദിയും രേഖപ്പെടുത്തി.
കേന്ദ്ര സർക്കാരിന്റെ കർഷക നയങ്ങൾക്കെതിരെയും ഗാർഹിക ഇന്ധന പെട്രോൾ, ഡീസൽ വില വർദ്ധനക്കെതിരെ പൊതു മേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കൽ പൊതു ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നടപടികൾക്കെ തീരെ ഒക്ടോബർ 18ന് 11 മണിക്ക് പാലക്കാട് ഹെഡ് പോസ്റ്റോഫീസിനു മുന്നിലും മറ്റു നിയോജക മണ്ഡലങ്ങളിലും ധർണ്ണ നടത്തുവാൻ തീരുമാനിച്ചു.