നിയോജക മണ്ഡലത്തിന് പിന്നാലെ നെന്മാറ നിയോജക മണ്ഡലത്തിലും കോൺഗ്രസ്സിന്നകത്ത് വിമത ശബ്ദം. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി Ad C .C സുനിലാണ് നേതൃത്വത്തെ വെല്ലുവിളിച്ച് തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്.
കഴിഞ്ഞ ദിവസം ജില്ലയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവ് AV ഗോപിനാഥായിരുന്നു വിമത നീക്കത്തിന് തുടക്കം കുറിച്ചത്. CPM പിന്തുണയോടെ പാലക്കാട് നിയോജക മണ്ഡലത്തിൽ മത്സരിക്കുമെന്നായിരുന്നു AV സൂചന നൽകിയത്. ഇതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി CC സുനിൽ സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥിയായി രംഗത്ത് വന്നിരിക്കുന്നത് ‘ നെന്മാറ നിയോജക മണ്ഡലം CMP യിലെ വിനയകൃഷ്ണന്‍ നൽകാനുള്ള നീക്കത്തിനെതിരെയാണ് യൂത്ത് കോൺഗ്രസ്സ പ്രതിഷേധം കനപ്പിച്ചിരിക്കുന്നത് ‘ പ്രാദേശികമായതൊ അല്ലാതെയൊ ഉള്ള കോൺഗ്രസ്സുകാരനല്ലാത്തയാളെ നെന്മാറയിൽ മത്സരിപ്പിക്കുന്നതിനു പിന്നിൽ കച്ചവടമാണെന്നും തോൽവി അറിഞ്ഞു കൊണ്ടാണെന്നും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയായ Ad ശിൽപ്പ പ്രതികരിച്ചു. നെന്മാറ നിയോജകമഡലം നിലവിൽ UDF ന് അനുകൂലമാണ് ‘ തിരിച്ചുപിടിക്കണം മണ്ഡലത്തെ എന്ന വാചകത്തിലാണ് മണ്ഡലത്തിൽ സുനിലിന് വേണ്ടി പോസ്റ്ററ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ‘ കേരളത്തിലെ അറിയപ്പെടുന്ന സഹകാരിയാണ് CMP യിലെ വിനയകൃഷ്ണൻ. വിമതശബ്ദങ്ങളെ നേതൃത്വം എങ്ങിനെ നിശബ്ദമാക്കുമെന്ന് കണ്ടറിയിക തന്നെ വേണം