ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിലെ ചന്ദ്പ ഗ്രാമത്തിൽ പത്തൊൻപത് കാരിയായ ദലിത് പെൺകുട്ടിയെ ഗ്രാമത്തിലെ ഉയർന്ന ജാതിക്കാർ ബലാൽത്സംഗം ചെയ്ത് കൊന്ന സംഭവം
ഇന്ത്യൻ സംസ്കാരത്തിന് അപമാനകരമാണെന്ന് കെപി.സി.സി സെക്രട്ടറി പി. ബാലഗോപാൽ അഭിപ്രായപ്പെട്ടു .ചപ്പ് ചവറുകൾ കുട്ടിയിട്ട് കത്തിക്കുന്നത് പോലേ മാത പിതാക്കളുടെ അനുമതിയില്ലാതെ പോലീസിൻ്റെ സാന്നിധ്യത്തിൽ പെൺകുട്ടിയുടെ മൃതശരീരം ദഹിപ്പിച്ചത് തീരകളങ്കമായ സംഭവമാണെന്ന് പാലക്കാട് ടൗൺ നോർത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ജ്വല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം