കേന്ദ്ര സർക്കാരിൻറെ തെറ്റായ നയങ്ങൾക്കെതിരെ കേരള കോൺഗ്രസ് എം (പി. ജെ ജോസഫ് വിഭാഗം ) പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി കോവിഡ് എന്ന മഹാമാരിയിൽ നട്ടംതിരിയുന്ന ജനങ്ങളെ കൊള്ളയടിച്ചു പെട്രോൾ ഡീസൽ പാചകവാതകത്തിന് അടക്കം വില വർധിപ്പിച്ചു ജനങ്ങളെ പിഴിയുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്നും കർഷകരെ ആശങ്കയിലാക്കി നടപ്പിലാക്കുന്ന കർഷക ബിൽ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ധർണ സംഘടിപ്പിച്ചത് . പാർട്ടി പാലക്കാട് നിയോജകമണ്ഡലം പ്രസിഡൻറ് പ്രജീഷ് പ്ലാക്കൽലിൻറെ നേതൃത്വത്തിൽ നടന്ന ധർണ പാർട്ടി ജില്ലാ ട്രഷറർ എൻ .പി ചാക്കോ ഉദ്ഘാടനം ചെയ്തു .ജില്ലാ ജനറൽസെക്രട്ടറി കെ .ശിവരാജേഷ് , പാർട്ടി ഭാരവാഹികളായ തോമസ് ജേക്കബ് , എം. വി രാമചന്ദ്രൻ നായർ പി കെ മാധവവാര്യർ, എൻ വി. സാബു , പ്രൊഫസർ ടി എം മാത്യു , അഡ്വ:ജയൻ സി തോമസ് , പ്രേമദാസ്, അനീഷ് , കെ സതീഷ് എന്നിവർ പങ്കെടുത്തു പ്രസംഗിച്ചു.