Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ചിറ്റൂർ കോൺഗ്രസിൽ പൊട്ടിത്തെറി

Palakkad News by Palakkad News
4 years ago
in CHITTUR
0
ജില്ലയിൽ പോളിംഗ് 34.03%
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തെരഞ്ഞെടുപ്പ് തിരിച്ചടി; ചിറ്റൂരിൽ കോൺഗ്രസിൽ പൊട്ടിത്തെറി
പാലക്കാട്‌: തദ്ദേശ തെരഞ്ഞെടുപ്പി​േലറ്റ തിരിച്ചടിയെച്ചൊല്ലി ചിറ്റൂരിൽ കോൺഗ്രസിൽ പൊട്ടിത്തെറി.‌ മുൻ എം.എൽ.എ കെ. അച്യുത​ൻെറ കുടുംബാധിപത്യമാണ്‌ ചിറ്റൂർ- തത്തമംഗലം നഗരസഭയിലെ 73 വർഷത്തെ കോൺഗ്രസ്‌ ഭരണം നഷ്​ടപ്പെടുത്തിയെന്ന്‌ ആരോപിച്ച്​ യൂത്ത് കോൺഗ്രസ്​ നേതാക്കൾ പരസ്യമായി രംഗത്തെത്തി. കെ. അച്യുത​ൻെറ ഏകാധിപത്യത്തിന്‌ ജനങ്ങൾ നൽകിയ തരിച്ചടിയാണ്‌ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന്‌ നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു‌. കെ. അച്യുതനും മകനും ഡി.സി.സി വൈസ്‌ പ്രസിഡൻറുമായ സുമേഷ്‌ അച്യുതനും അച്യുത​ൻെറ സഹോദരൻ കെ. മധുവും ചേർന്ന്‌ വീട്ടിലിരുന്നാണ്‌ സ്ഥാനാർഥിപ്പട്ടിക‌ തയാറാക്കിയ‌ത്‌. സ്വന്തം താൽപര്യക്കാരെ സ്ഥാനാർഥിപ്പട്ടികയിൽ തിരുകിക്കയറ്റിയതോടൊപ്പം അർഹരെ ഒഴിവാക്കി. പല വാർഡിലും കൂടിയാലോചനാ യോഗങ്ങൾ നടന്നില്ല. യൂത്ത്‌ കോൺഗ്രസുകാരെ ചിറ്റൂരിൽ പാടേ അവഗണിച്ചു. മുൻ ചെയർപേഴ്‌സൻ ഷീബ ഉൾപ്പെടെ ദലിത്‌ വിഭാഗക്കാരെയും തഴഞ്ഞു. മുസ്​ലിം ലീഗിനെ ഒതുക്കാൻ ശ്രമിച്ചതും തിരിച്ചടിയായി. യു.ഡി.എഫ്‌ സംവിധാനത്തെ ശിഥിലമാക്കി. നായർ സമുദായത്തെ ഡി.സി.സി വൈസ്‌ പ്രസിഡൻറ്​ അധിക്ഷേപിച്ചത്‌ തെരഞ്ഞെടുപ്പിൽ പ്രതികൂലമായി. ഞങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കെ.പി.സി.സി
ജനറൽ സെക്രട്ടറി ഒ. അബ്‌ദുറഹ്മാൻ കുട്ടി ചിറ്റൂരിലെത്തി ആവശ്യപ്പെട്ടിട്ടും യുവജനങ്ങളെ പരിഗണിച്ചില്ല. തെരഞ്ഞെടുപ്പി​ൻെറ തുടക്കംമുതൽ പാർട്ടി ജില്ല നേതൃത്വത്തെ വെല്ലുവിളിച്ചും വിമതരെ ഇറക്കിയും ഔദ്യാഗികസ്ഥാനാർഥിയെ പരാജയപ്പെടുത്താൻ നേതൃത്വം നൽകിയ സുമേഷ്‌ അച്യുതനെ പാർട്ടിയിൽനിന്ന്‌ പുറത്താക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കൊല്ലങ്കോട്‌ ബ്ലോക്ക്‌ പട്ടഞ്ചേരി ഡിവിഷനിൽ ഔദ്യോഗിക സ്ഥാനാർഥി എസ്‌. ശ്രീനാഥിനെ ബദൽ സ്ഥാനാർഥിയെ നിർത്തി പരാജയപ്പെടുത്താൻ സുമേഷ്‌ നേരിട്ടിറങ്ങി. ജാതിസംഘടന രൂപവത്കരിച്ച്‌ കെ.പി.സി.സി നേതൃത്വത്തെ അപകീർത്തിപ്പെടുത്തിയ സുമേഷിന്‌ പാർട്ടിയിൽ തുടരാൻ അർഹതയില്ല. നാലുതവണ മത്സരിച്ചവരെ ഒഴിവാക്കുകയെന്ന ഡി.സി.സി തീരുമാനം അച്യുതൻ കുടുംബം അട്ടിമറിച്ചു. കഴിഞ്ഞ യു.ഡി.എഫ്‌ ഭരണത്തിലെ സാമ്പത്തിക ക്രമക്കേടുകളും വഴിവിട്ടപ്രവർത്തനങ്ങളും ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി. ഇവയെല്ലാം ചൂണ്ടിക്കാട്ടി കെ.പി.സി.സി നേതൃത്വത്തിന്‌ പരാതി അയച്ചിട്ടുണ്ടെന്നും നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. യൂത്ത്‌ കോൺഗ്രസ് ചിറ്റൂർ നിയോജകമണ്ഡലം പ്രസിഡൻറ് ഷഫീക്ക്‌ അത്തിക്കോട്‌, ജില്ല സെക്രട്ടറിമാരായ എൻ. ജിതേഷ്‌, കെ. പ്രിയങ്ക, ജോയൻറ് സെക്രട്ടറി എം. രതീഷ്‌ബാബു, പെരുമാട്ടി മണ്ഡലം പ്രസിഡൻറ് ഫിറോസ്‌ ഖാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു

Previous Post

‌കെഎസ്‌ആർടിസി ബസുകൾ വീണ്ടും നിരത്തിൽ സജീവമാകുന്നു.

Next Post

ഒ​റ്റ​പ്പാ​ലത്ത് ചെ​യ​ർ​മാ​ൻ സ്ഥാനത്തേക്ക് ഒന്നിലധികം പേരുകൾ

Palakkad News

Palakkad News

Next Post
ജില്ലയിൽ പോളിംഗ് 34.03%

ഒ​റ്റ​പ്പാ​ലത്ത് ചെ​യ​ർ​മാ​ൻ സ്ഥാനത്തേക്ക് ഒന്നിലധികം പേരുകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News