പാലക്കാട് സിപിഐഎം പ്രവര്‍ത്തകനും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും ആയിരുന്ന ഇകെ മുഹമ്മദ് കുട്ടി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. 2005 മുതല്‍ പത്തു വര്‍ഷം ജില്ലാ പഞ്ചായത്ത് അംഗം ആയിരുന്നു. നിലവില്‍ കുലുക്കലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ആണ്.
സിപിഐഎം നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയാണ് ഇദ്ദേഹത്തിന്റെ കോണ്‍ഗ്രസ് പ്രവേശം. പാര്‍ട്ടിയുടെ ആനുകാലിക പ്രവര്‍ത്തങ്ങളോട് പൊരുത്ത പെടാന്‍ ആവാത്തതിനാലാണ് രാജി എന്ന് മുഹമ്മദ് കുട്ടി രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിഷ്കളങ്കരായ പ്രവര്‍ത്തകരെ ചൂഷണം ചെയ്തുകൊണ്ട് ചില നേതാക്കള്‍ കാട്ടിക്കൂട്ടുന്ന ധിക്കാരപരമായ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചും മനംനൊന്തുമാണ് രാജി തീരുമാനമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.
മുഹമ്മദ് കുട്ടിക്ക് പാലക്കാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ വികെ ശ്രീകണ്ഠന് പാര്‍ട്ടി അംഗത്വം നല്കി.