സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കണമെന്ന ആവശ്യപെട്ട് കോൺഗ്രസിന്റെ ചക്രസ്തംഭനം.
ഇന്ധന നികുതി ഇളവ് ചെയ്ത് പെട്രോള്‍, ഡീസല്‍, പാചകവാതക വില കുറയ്ക്കണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട് കെ പി സി സി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരം ഇന്ന്.
ജില്ലാ ആസ്ഥാനങ്ങളില്‍ രാവിലെ 11 മുതല്‍ 11.15 വരെയാണ് സമരം.
ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയും, ഗതാഗത കുരുക്ക് ഉണ്ടാക്കാതെയുമായിരിക്കും സമരമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. നികുതി കുറയ്ക്കില്ലെന്നത് സംസ്ഥാന സര്‍ക്കാരിന്റെ ധാര്ഷ്ഠ്യമാണെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന് നേരത്തെ വിമശിച്ചിരുന്നു.