കർഷക കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ച് വിളക്കിന് സമീപം കർഷക പ്രതിഷേധ ജ്വാല നടത്തി : മുൻ എംപി വി എസ് വിജയരാഘവൻ സമരം ഉദ്ഘാടനം ചെയ്തു
പാലക്കാട്: നെല്ലുസംഭരണത്തിൽ കാലതാമസം വരുത്തി നെല്ല് കേടുവന്ന് കർഷകരെ കടകെണിയിലാക്കുന്ന രീതി എല്ലാ കൊല്ലവും സർക്കാർ തുടരുകയാണെന്നു് മുൻ എം.പി.വി.എസ്.വിജയരാഘവൻ പറഞ്ഞു.
നെല്ലുസംഭരണം വൈകുന്നതിലും കർഷകരെ ദ്രോഹിക്കുന്ന കർഷക ബില്ലിനുമെതിരെ കർഷക കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ അഞ്ചു വിളക്കുപരിസരത്തു നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാട്ടാന, കള, കീടങ്ങൾ എന്നിവയിലൂടെ കൃഷി നശിക്കുന്നതിന്നു പുറമെയാണ് ഇത്തരത്തിൽ കർഷകരെ കഷ്ടത്തിലാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കർഷക കോൺഗ്രസ് ജില്ല പ്രസിഡൻ്റ് – ബി.ഇക്ബാൽ അദ്ധ്യക്ഷനായി.ഡി.സി.സി.സെക്രട്ടറിമാരായ സി.ചന്ദ്രൻ ,- ‘ എ. തങ്കപ്പൻ പി.വി.രാജേഷ് കർഷക കോൺട്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൽ.വർഗ്ഗീസ്, ശാന്തകുമാർ, പി.കെ.അശോകൻ, ഇ.എം.ബാബു, എ.ഫിറോസ് ബാബു, രവീന്ദ്രൻ, സ്വാമിനാഥൻ, മോഹൻ ദാസ് ,കണ്ണൻ കുട്ടി, ചെറു കുട്ടി മുഹമ്മദ് എന്നിവർ സംസാരിച്ചു.’