മദ്യനിരോധന സമിതി കളക്ട്രേറ്റ് ധര്‍ണ നടത്തി
പാലക്കാട്: കഞ്ചിക്കോട് ചെല്ലങ്കാവ് ആദിവാസികോളനിയില്‍ മദ്യദുരന്തത്തിനിടയാക്കിയവരെ ഉടന്‍ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിനു മുന്നില്‍ ധര്‍ണ നടത്തി. മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ഇ എ ജോ ജോസഫ് ധര്‍ണ ഉദ്ഘാടനം ചെയ്തു. വ്യാജ മദ്യലോബിയും എക്സൈസ് ഉദ്യോഗസ്ഥരുടെയും അവിശുദ്ധ കൂട്ട് കെട്ട് സമഗ്ര അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വിളയോടി വേണുഗോപാല്‍ അധ്യക്ഷനായി. സന്തോഷ് മലമ്പുഴ, വേലായുധന് കോട്ടേക്കാട്, റെയ്മണ്ട് ആന്റണി, മുണ്ടൂര്‍ സുലൈമാന്‍, വള്ളിക്കോട് കൃഷ്ണകുമാര്‍, സെയ്ത് മുഹമ്മദ് പിരായിരി, മലമ്പുള ഗോപാലന്, രഘുനാഥ് നൂറണി എന്നിവര്‍ പ്രസംഗിച്ചു.