പാലക്കാട് പോലീസ് പരിശോധനയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയതായുള്ള മാധ്യമ വാർത്ത വസ്തുതാ വിരുദ്ധമാണ് . ഈ വിഷയവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെടുകയോ ജില്ലാ കളക്ടർ രേഖാ മൂലം റിപ്പോർട്ട് നൽകുകയോ ചെയ്തിട്ടില്ല .
വിഷയവുമായി ബന്ധപ്പെട്ട പരാതി അന്വേഷണത്തിനും റിപ്പോർട്ടിനുമായി പോലീസിന് കൈമാറിയിട്ടുണ്ട് . തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടാൽ വിശദമായ റിപ്പോർട്ട് നൽകും .