പാലക്കാട് ജില്ലാകളക്ടർ ക്ക് ആദിവാസികൾ നിവേദനം നൽകി
അട്ടപ്പാടിയിൽ ആദിവാസി ഗായിക നഞ്ചമ്മയുടെ ഉൾപ്പെടെ ഭൂമി തട്ടിയെടുക്കാൻ വ്യാജ്യ രേഖ ചമക്കാൻ നേതൃത്വം കൊടുക്കുന്ന സിനിമാ – സീരിയൽ രംഗത്തെയും സ്വർണ്ണ – ഭൂമാഫിയകളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട പാലക്കാട് കളക്ടർക്ക് ആദിവാസികൾ നിവേദനം നൽകി. ഇന്ന് കളക്ട്രേറ്റിനു മുന്നിൽ നടന്ന ധർണ്ണയിൽ സുകുമാരൻ അട്ടപ്പാടി അദ്യക്ഷത വഹിച്ചു. കടമ്പാറ ഊര് പയണിസാമി, ചീരക്കടവ് മണിയമ്മ, കുലുക്കൂർ വെള്ളിങ്കരി നഞ്ചമ്മയുടെ സഹോദരി മരുതി, വനജ, വസാന്തി, മീന, പൊന്നി, പുഷ്പ എന്നിവർ നേതൃത്വം നൽകി. MP കുഞ്ഞി കണാരൻ ,രാജേഷ് അപ്പാട്ട് എന്നിവർ സംസാരിച്ചു.










