ഇന്ന് മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകും. ചേലക്കരയില്‍ ഇടതു സ്ഥാനാർത്ഥി യു ആർ പ്രദീപിന് വോട്ട് തേടിയാണ് മുഖ്യമന്ത്രി എത്തുക. രാവിലെ പത്ത് മണിക്ക് ചേലക്കര മേപ്പാടത്ത് യു ആർ പ്രദീപിന്റെ തെരഞ്ഞെടുപ്പ് കണ്വെൻഷൻ രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
പാലക്കാട് മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി പി സരിനിന്റെ തെരഞ്ഞെടുപ്പ് കണ്‍വെൻഷനും ഇന്ന് നടക്കും. വൈകിട്ട് 4 മണിക്ക് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാകും കണ്വെൻഷൻ ഉദ്ഘാടനം ചെയ്യുക.










