കേന്ദ്രസർക്കാരിന്റെ തൊഴിലാളി–-ജനവിരുദ്ധ നടപടിക്കെതിരെ സിഐടിയു നേതൃത്വത്തിൽ മേഖലാ പ്രചാരണജാഥകൾക്ക് ശനിയാഴ്‌ച വിവിധ കേന്ദ്രങ്ങളിൽ ഉജ്വല സ്വീകരണം. രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജാഥ. സിഐടിയു ജില്ലാ പ്രസിഡന്റ് പി കെ ശശി നയിക്കുന്ന പടിഞ്ഞാറൻ മേഖലാജാഥ ശനിയാഴ്‌ച കൂറ്റനാട്, മുതുതല, പട്ടാമ്പി ബസ്‌സ്‌റ്റാൻഡ്, ഷൊർണൂർ, വാണിയംകുളം, ഒറ്റപ്പാലം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ചെർപ്പുളശേരിയിൽ സമാപിച്ചു. ജില്ലാസെക്രട്ടറി എം ഹംസ നയിക്കുന്ന കിഴക്കൻ മേഖലാ ജാഥ കൊടുമ്പ്, പറളി, പാലക്കാട്, കുഴൽമന്ദം, കോട്ടായി, ചിറ്റൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കൊഴിഞ്ഞാമ്പാറയിൽ സമാപിച്ചു.










