മലമ്പുഴ :മലമ്പുഴസെന്റ് ജൂഡ്സ് പള്ളി തിരുനാളിന് കൊടിയേറി
മലമ്പുഴ :അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനും ഇടവക മധ്യസ്ഥനുമായ വിശുദ്ധ യൂദാ തദേവൂസിൻ്റേയും വിശുദ്ധ സെബസ്ത്യാനോസിൻ്റേയും സംയുക്ത തിരുനാളിന് കൊടിയേറി.ഞായറാഴ്ച്ച രാവിലെ എട്ടിന് തത്തമംഗലം സെൻ്റ് മേരീസ് ഫൊറോനപള്ളി വികാരി ഫാ. ബെറ്റ്സൺ തൂക്കൂപറമ്പിലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി, ലദീഞ്ഞു് നൊവേന, കൊടിയേറ്റ് എന്നിവയുണ്ടായി.തുടർന്ന് വെള്ളി വരെ എല്ലാ ദിവസവും വൈകീട്ട് 4.30ന് ജപമാല, ദിവ്യബലി, നൊവേന എന്നിവയുണ്ടാകും. തിരുനാൾ തലേന്നായ ശനി വൈകീട്ട് നാലിന് ഇടവകാദിനാചരണം. ജപമാല,ദിവ്യബലി, ആറിന് പൊതുസമ്മേളനം, കലാസന്ധ്യ. കാഞ്ഞിരപ്പുഴ സെൻ്റ് തോമസ് ഫൊറോന വികാരി ഫാ: ബിജു കല്ലിങ്കൽ അദ്ധ്യക്ഷനാകും. തുടർന്ന് സ്നേഹവിരുന്ന്.തിരുനാൾ ദിവസമായ ഫെബ്രുവരി അഞ്ച് ഞായർ വൈകീട്ട് 3.30ന് പട്ടാമ്പി സെൻ്റ് പോൾസ് പള്ളി വികാരി ഫാ: എൽജോ കുറ്റിക്കാടൻ്റെ മുഖ്യകാർമ്മീകത്ത്വത്തിൽ ആഘോഷമായ തിരുന്നാൾ പാട്ടുകുർബ്ബാനയിൽ ജിം ഓഫ്സെറ്റ് ഡയറക്ടർ ഫാ.സിജോ കാരീക്കാട്ട് വചന സന്ദേശം നൽകും. തുടർന്ന് മലമ്പുഴ കുരിശടിയിലേക്ക് തിരുനാൾ പ്രദിക്ഷണം. തിങ്കൾ രാവിലെ 6.30 ന് ഇടവകയിലെ മരിച്ചവർക്കു വേണ്ടിയുള്ള ഓർമ്മദിനാചരണത്തോടെ തിരൂന്നാൾ കൊടിയിറങ്ങുന്നു. വികാരി ഫാ.ആൻസൺ മേച്ചേരി, കൈക്കാരന്മാരായ ജോസ്പതിയാമറ്റത്തിൽ, വർഗ്ഗീസ് കൊള്ളന്നൂർ, കൺവീനർമാരായ സെബാസ്ത്യൻ പതിയാമറ്റത്തിൽ, ജോൺ പട്ടാശ്ശേരി എന്നിവർ തിരൂ നാൾ പരിപാടികൾക്ക് നേതൃത്വം നൽകും.