ചിറ്റൂരില്‍ 14 വയസുള്ള ഇരട്ടസഹോദരന്മാരെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചിറ്റൂർ സ്വദേശി കാശി വിശ്വനാഥന്റെ മക്കളായ രാമനും ലക്ഷ്മണനുമാണ് മരിച്ചത്.ഇരുവരെയും ഇന്നലെയാണ് കാണാതാവുന്നത്.
വൈകിട്ട് ആറുമണിവരെ ഇരുവരും വീട്ടിലുണ്ടായിരുന്നു.ഇതിന് പിന്നാലെയാണ് കുട്ടികള്‍ സമീപത്തെ ക്ഷേത്രകുളത്തിലേക്ക് പോയത്.
ഇരുവര്‍ക്കും നീന്താന്‍ അറിയില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ഇലക്ട്രിക് സ്കൂട്ടറെടുത്താണ് ഇരുവരും ക്ഷേത്രത്തിലേക്ക് പോയത്. രാത്രിയായിട്ടും വീട്ടില്‍ തിരികെ എത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ലക്ഷ്മണന്റെ മൃതദേഹമാണ് ആദ്യം കണ്ടെടുത്തത്. ക്ഷേത്രത്തിന് തൊട്ടടുത്തുള്ള വീട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്സും പൊലീസും എത്തി മൃതദേഹം പുറത്തെത്തിച്ചത്.









