ചിറ്റൂർ-തത്തമംഗലം നഗരസഭ യോഗം ഓൺലൈൻ ആയി കൂടുന്നതിന് പിന്നിൽ ചെയ്യർപേഴ്സന്റെ ഒളിച്ചോട്ടമാണെന്ന് പ്രതിപക്ഷം.
ചിറ്റൂർ-തത്തമംഗലം നഗരസഭ ചെയർപേഴ്സൺ ശ്രീമതി.കെ.എൽ.കവിത സ്വന്തം ഭർത്താവിന് നഗരസഭയുടെ കടമുറി നിയമങ്ങൾ ലംകിച്ച് നൽകിയതിൽ പ്രതിഷേധങ്ങളും നിയമനടപടികളും നടക്കുന്ന സാഹചര്യത്തിൽ, നഗരസഭയുടെ കൗൺസിൽ യോഗം ഓൺലൈൻ ആക്കുന്നതിന് പിന്നിൽ ചെയർപേഴ്സന്റെ ഒളിച്ചോട്ടമാണെന്ന് പ്രതിപക്ഷം. കോവിഡ് മാനദണ്ഡങ്ങളുടെ പേര് പറഞ്ഞു 2500 ഓളം sq.ft വിസ്തീരണമുള്ള കൗൺസിൽ ഹാളിൽ 29 അംഗങ്ങളുള്ള കൗൺസിലർമാരുടെ യോഗം കൂടാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ നഗരസഭ യോഗം ബഹിഷ്കരിച്ചു , നഗരസഭാ കാര്യാലയത്തിന് മുന്നിൽ വായ് മൂടികെട്ടി പ്രതിഷേധിച്ചു.