മക്കളെ ഉപേക്ഷിച്ച് മൂന്നാമതും ഒളിച്ചോടിയ യുവതി അറസ്റ്റിൽ
ശ്രീകൃഷ്ണപുരം: പാലക്കാട് പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെ പോലീസ് പിടികൂടി. കോട്ടപ്പുറം സ്വദേശിനിയായ 33 കാരിയെയാണ് അറസ്റ്റ് ചെയ്തത്. മൂന്നാംതവണയാണ് യുവതി കാമുകെൻറ കൂടെ ഒളിച്ചോടുന്നത്.
അതേസമയം, ഇപ്രാവശ്യം ചൈല്ഡ്ലൈനിെൻറ ഉള്‍പ്പടെ പരാതി പോലീസില്‍ ഉണ്ടായിരുന്നതിനാല്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
യുവതിയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 31 മുതലാണ് കാണാതായത്. അതിനുമുമ്പും രണ്ടുതവണ ഇത്തരത്തില്‍ യുവതിയെ കാണാതായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളുടെ ഭാവി ആശങ്കയിലായതോടെ, ഒത്തുതീര്‍പ്പുചര്‍ച്ചയില്‍ ഭര്‍ത്താവും യുവതിയും ഒരുമിച്ചു ജീവിതം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് പ്രശ്നങ്ങളില്ലാതെ കുടുംബജീവിതെ മുന്നോട്ട് പോകുന്നതിനിടെയാണ് മൂന്നാമതും കാണാതായത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
യുവതിയെ ചൊവ്വാഴ്ച മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കും. ശ്രീകൃഷ്ണപുരം സി.ഐ. ബിനീഷിെൻറ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.