കുട്ടികളുടെ സുരക്ഷ സമൂഹം ഏറ്റെടുക്കണം : അസിസ്റ്റന്റ് കളക്ടർ
സമൂഹത്തിൽ വർധിച്ചു വരുന്ന അസമത്വത്തിൽ ഏറ്റവും ബാധിക്കുന്നത് കുട്ടികളെയാണെന്നും അവരുടെ സുരക്ഷ സമൂഹം ഏറ്റെടുക്കണമെന്നും അസിസ്റ്റന്റ് കളക്ടർ ഡോ. അശ്വതി ശ്രീനിവാസൻ ആവശ്യപെട്ടു. വിശ്വാസിന്റെ ആഭിമുഖ്യത്തിൽ പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിൽ വെച്ച് നടന്ന അന്താരാഷ്ട്ര ബാല വേല ദിനത്തിനോടാനുബന്ധിച്ച് നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാ രിക്കുകയായിരുന്നു അവർ.പല കാരണങ്ങൾ കൊണ്ടും പഠനം പൂർത്തിയാക്കാൻ പറ്റാതെ ചെറിയ പ്രായത്തിൽ ജോലികൾ ഏറ്റെടുക്കേണ്ട കുട്ടികളുടെ എണ്ണം കൂടുകയാണെന്നും ചൂഷണങ്ങൾ വർധിക്കുകയുമാണെന്നും അവർക്ക് പഠനം തുടരാൻ വേണ്ട സഹായങ്ങൾ നൽകേണ്ടത് സന്നദ്ധ സംഘടനകളുടെ കർത്തവ്യമാണെന്നും അവർ പറഞ്ഞു. തിരഞ്ഞെടുത്ത വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും, മുല്ലക്കര പട്ടിക വർഗ കോളനിയിലെ അംഗനവാടിയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ആവശ്യമായ ഇന്റർനെറ്റ് സൗകര്യത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു. ഇന്ത്യൻ പോലീസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ വിശ്വാസിന്റെയും പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന മനുഷ്യ കടത്തിന് എതിരെ പഞ്ചായത്തുകൾ എന്ന പദ്ധതിയുടെ ഭാഗമായി ലൈഗിക, തൊഴിൽ ചൂഷണങ്ങൾ, അനുമതി ഇല്ലാത്ത അവയവദാനം, ദത്തെടുക്കൽ എന്നിവക്ക്എതിരെ വിപുലമായ ബോധവത്കരണപ്രവർത്തങ്ങളും പരിപാടിയുടെ ഭാഗമായി നടത്തുന്നുണ്ട്. പുതുപരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു. പി. ആറിന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ വി. കെ. ജയപ്രകാശ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിര പുരുഷോത്തമൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, വിശ്വാസ് ട്രഷറർ ബി. ജയരാജൻ, കോർഡിനേറ്റർ അഡ്വ. എം. മനോജ്, അഡ്വ. അജയ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. വിശ്വാസ് സെക്രട്ടറി പി. പ്രേംനാഥ് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി സുനിത. വി നന്ദിയും പറഞ്ഞു.
ഫോട്ടോ 1:വിശ്വാസിന്റെ ആഭിമുഖ്യത്തിൽ പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിൽ വെച്ച് നടന്ന അന്താരാഷ്ട്ര ബാല വേല ദിനതിനോടാനുബന്ധിച്ച് നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്ന അസിസ്റ്റന്റ് കളക്ടർ ഡോ. അശ്വതി ശ്രീനിവാസൻ.
ഫോട്ടോ 2. വിശ്വാസിന്റെ ആഭിമുഖ്യത്തിൽ പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിൽ വെച്ച് നടന്ന അന്താരാഷ്ട്ര ബാല വേല ദിനതിനോടാനുബന്ധിച്ച് നടന്ന പരിപാടിയിൽ പഠനൊപകരണങ്ങളുടെ വിതരണം അസിസ്റ്റന്റ് കളക്ടർ ഡോ. അശ്വതി ശ്രീനിവാസൻ. നിർവഹിക്കുന്നു .