സ്വർണ്ണക്കടത്ത് കേസ്; ബിജെപി ജില്ലാ കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തും
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 11ന് (ശനിയാഴ്ച്ച) വൈകുന്നേരം 5 മണിക്ക് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് സായാഹ്ന ധർണ്ണ നടത്തും. ധർണ്ണയുടെ ഉദ്ഘാടനം ബിജെപി സംസ്ഥന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ നിർവഹിക്കും.