പാലക്കാട് നഗരസഭ : ചെയർമാനും വൈസ് ചെയർമാനും സ്ത്രീസംവരണം
പാലക്കാട് നഗരസഭ ചെയർമാനും വൈസ് ചെയർമാനും വനിതാ സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ ഈ സ്ഥിതി ആയിരിക്കും പാലക്കാട് നഗരസഭയിൽ ഉണ്ടാവുക.
അതുകൊണ്ടുതന്നെ എല്ലാ പാർട്ടികളും ചെയർമാൻ സ്ഥാനത്തേക്ക് ജനറൽ വിഭാഗത്തിൽ നിന്നും വനിതാ വിഭാഗത്തിൽ നിന്നും പ്രഗൽഭരായ സ്ഥാനാർത്ഥികളെ മത്സരരംഗത്ത് ഇറക്കിയിട്ടുണ്ട്