മാധ്യമങ്ങളെ നിശബ്ദമാക്കുക എന്നത് കേന്ദ്ര സർക്കാറിൻ്റെ അജണ്ടയാണെന്ന് KUWJ സംസ്ഥാന ജനറൽ സെക്രട്ടറി E S സുഭാഷ് ‘ മീഡിയാ വണ്ണിനെതിരായുള്ള കേന്ദ്ര സർക്കാർ നിലപട് 300 ഓളം ജീവനക്കാരെ പ്രതികൂലമായി ബാധിക്കുമെന്നും ES സുഭാഷ് ‘ മീഡിയാവൺ പ്രക്ഷേപണം നിർത്തിവെപ്പിച്ച കേന്ദ്ര സർക്കാർ നയത്തിനെതിരെ പ്രസ്സ് ക്ലബ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ES സുഭാഷ് ‘ സുരക്ഷ കാരണം പറഞ്ഞാണ് മീഡിയാ വണ്ണിൻ്റെ പ്രവർത്തനം കേന്ദ്ര സർക്കാർ നിർത്തിവെപ്പിച്ചത് ‘ എന്നാൽ ഏതുതരം സുരക്ഷ ലംഘിച്ചു എന്ന് വ്യക്തമാക്കിയിട്ടില്ല’ ഏഷ്യ നെറ്റിനെതിരെയും കേന്ദ്ര സർക്കാർ ഇതേ നിലപാട് സ്വീകരിച്ചിരുന്നു. മാധ്യമവേട്ടയാടൽ കേന്ദ്ര സർക്കാർ പതിവാക്കിയിരിക്കുകയാണ്. ഇതിനെതിരെയാണ് KUWJ ഹൈക്കോടതിയിൽ കക്ഷി ചേർന്നത്. സർക്കാർ നയത്തിനെതിരെ സ്ഥാപന മേധാവികളും തൊഴിലാളികളും ഒരുമിച്ചു നിൽക്കണമെന്നും ES സുഭാഷ് പറഞ്ഞു. ക്ലബ് പ്രസിഡണ്ട് ലത്തീഫ് നഹ, സെക്രട്ടറി മധുസൂദനൻ കർത്ത, മാധ്യമ പ്രവർത്തകരായ NAM ജാഫർ, CR ദിനേശ് എന്നിവർ സംസരിച്ചു