സി.സി.ടി.വി കാമറ സ്ഥാപിച്ചു
പട്ടാമ്പി: നഗരസഭയുടെ കെ.ഇ. തങ്ങള്‍ മാര്‍ക്കറ്റ് സമുച്ചയത്തില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചതിൻെറ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെ.എസ്.ബി.എ. തങ്ങള്‍ നിർവഹിച്ചു. മാര്‍ക്കറ്റിലെ കമീഷന്‍ ഏജൻറുമാരായ വ്യാപാരികളുടെ സഹകരണത്തോടെ 14 കാമറകളാണ് സ്ഥാപിച്ചത്. ഡിവിഷന്‍ കൗണ്‍സിലര്‍ മോഹനസുന്ദരന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എം.കെ. മുഷ്താഖ്, എ.കെ. അക്ബര്‍, കൗണ്‍സിലര്‍ കെ. ബഷീര്‍, വ്യാപാരികളായ പി. കബീര്‍, പി.എസ്. സുനീര്‍, തൊഴിലാളി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
പട്ടാമ്പി നഗരസഭയുടെ കെ.ഇ. തങ്ങള്‍ മാര്‍ക്കറ്റ് സമുച്ചയത്തില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചതിൻെറ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെ.എസ്.ബി.എ. തങ്ങള്‍ നിർവഹിക്കുന്നു