പാലക്കാട്: നൂറു കണക്കിന് ആളുകൾ കോവിഡ് മാനദണ്ഡം പാലിക്കാതെ മദ്യഷാപ്പുകൾക്കു മുമ്പിൽ വരിനിൽക്കുന്നത് പോലീസ് നിൽക്കുന്നുണ്ടെങ്കിലും കണ്ടില്ലെന്നു് നടിക്കുകയാണ് ചെയ്യുന്നത്. കേറ്ററിങ്ങ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയ്യാറാവാത്ത പക്ഷം ശക്തമായ സമരപരിപാടിക സംഘടിപ്പിക്കുമെന്നും ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ പ്രസിഡൻറ് കെ.കൃഷ്ണദാസ് പറഞ്ഞു ‘കാറ്ററിങ്ങ് സർവ്വീസ് ഉടമകൾ മാത്രമല്ല, ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെ കുടുംബങ്ങളാണ് പട്ടിണിമൂലം കഷ്ടപ്പെടുന്നതെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.കേറ്ററിങ്ങ് മേഖലയിലെ വിവിധ പ്രതിസന്ധികൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വിദേശമദ്യഷാപുകൾക്കു മുമ്പിൽ നടത്തുന്ന നിൽപു സമരത്തിൻ്റെ പാലക്കാട് ജില്ല സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്. വൈസ് പ്രസിഡൻ്റ് വി.ആർ.ശ്രീറാം അദ്ധ്യക്ഷനായി. രാമദാസ് ;മേഖല സെക്രട്ടറി റഷീദ് നൂർജഹാൻ തുടങ്ങിയവർ പ്രസംഗിച്ചു.’സംസ്ഥാന നേതാക്കൾ തിരുവനന്തപുരത്തെത്തി നൂറ്റിനാൽപത് എം.എൽ.എ.മാർക്ക് നിവേദനം നൽകിയിരുന്നു.ഇന്ന് സെക്രട്ടറിയേറ്റിനു മുന്നിൽ ഏകദിന ഇരിപ്പു സമരവും നടത്തി.










