കോവിഡ് കാലത്തെ കൈത്താങ്ങായി സന്നദ്ധ സംഘടനകളും കർഷക കൂട്ടായ്മകളും
നെന്മാറ: കോവിഡ് കാലത്ത് മാതൃക പ്രവർത്തനവുമായി സന്നദ്ധ സംഘടനകൾ രംഗത്ത്. വിത്തനശ്ശേരിയിലെ കർഷക കൂട്ടായ്മയായ നൈവേദ്യയും , നെന്മാറയിലെ യുവജന കൂട്ടായ്മയായ സി.എൽ.എസ് എൽ (സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗ് )എന്ന സംഘടനയും ചേർന്ന് പ്രാദേശിക കർഷകരിൽ നിന്നും ശേഖരിച്ച 5 ടൺ പച്ചക്കറികളാണ് കിറ്റുകളാക്കി കൊവിഡ് പോസിറ്റീവ് ആയ ആളുകൾക്കും നിർദ്ധന ർക്കുമായി നൽകിയത്. പ്രസ്തുത പരിപാടിയുടെ ഫ്ലാഗ് ഓഫ് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാമണി നിർവ്വഹിച്ചു. ബി.ഡി.ഒ. ജിനേഷ് അധ്യക്ഷനായിരുന്നു. സി.എൽ. എസ്. എൽ (സെൻറർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗ് ഡയറക്ടർ അശോക് നെന്മാറ, സത്യൻ പാറക്കൽ, സുരേഷ് ബാബു, വിഷ്ണു രവീന്ദ്രൻ , രാഹുൽ .ആർ ., സുരേഷ് ബാബു എന്നിവർ സംബന്ധിച്ചു. നെന്മാറ കൃഷി ഭവൻ , നെന്മാറ ബ്ലോക്ക് പഞ്ചായത്ത്,
പാലക്കാട് ഇതിഹാസ് ഗ്രൂപ്പ് , ശാന്തി മെഡിക്കൽ അന്റ് ഇൻഫൊർമേഷൻ സെന്റർ എന്നിവരുടെ സഹകരണത്തോടെയാണ് സൗജന്യ കിറ്റ് വിതരണം നടക്കുന്നത്. സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിലെ പത്തിലധികം വളണ്ടിയർമാരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.










