തേനൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. തേനൂർ ഓട്ടു കമ്പനിക്കും മാങ്കുറിശ്ശിക്കും ഇടയിലുള്ള അപകട വളവിൽ വെച്ചാണ് കൂട്ടിയിടിച്ചത്. ഇരുചക്രവാഹന യാത്രികന് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് നിന്ന് തിരുവില്വാമല ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ഒറ്റപ്പാലം ഭാഗത്തു നിന്നുവന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. മങ്കര പോലീസ്, ക്രിട്ടിക്കൽ കെയർ പ്രവർത്തകർ, നാട്ടുകാർ എന്നിവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തു.