മംഗലം ഗോവിന്ദാപുരം പാതയില്‍ ചിറ്റില്ലഞ്ചേരിയ്ക്ക് സമീപം ഗോമതിയില്‍ ബുധനാഴ്ച വൈകീട്ട് ഏഴുമണിയ്ക്കാണ് സംഭവം. കാര്‍ ഓടിച്ചിരുന്ന വടക്കഞ്ചേരി ആയക്കാട് മേക്കര വീട്ടില്‍ അനീഷ്(40) സുഹൃത്തായ വടക്കഞ്ചേരി സ്വദേശി ഷിജു വര്‍ഗീസ്(38) എന്നിവര്‍ രക്ഷപ്പെട്ടു.
കൊല്ലങ്കോട് നിന്ന് വടക്കഞ്ചേരിയിലേക്ക് മടങ്ങുന്ന വഴിയാണ് സംഭവം. ഗോമതി ഇറക്കത്തില്‍ കാറിനു മുന്നില്‍ പുക ഉയരുന്നത് കണ്ടതോടെ കാര്‍ പാതയുടെ വശത്തേക്ക് ചേര്‍ത്തു നിര്‍ത്തി ഇരുവരും പുറത്തിറങ്ങുകയായിരുന്നു. പുറത്തിറങ്ങിയതും മുന്‍ വശം പൂര്‍ണ്ണമായും തീ പടര്‍ന്നതോടെ ഇരുവരും ഓടി മാറി.
ആലത്തൂരില്‍ നിന്ന് അഗ്നി രക്ഷാസേന എത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. ഇതൂമൂലം മംഗലം ഗോവിന്ദാപുരം പാതയില്‍ ഒന്നര മണിക്കൂറോളം ഗതാഗതം പൂര്‍ണ്ണമായും മുടങ്ങി.