ആലത്തൂരിൽ നിയന്ത്രണംവിട്ട കാർ പാടത്തേക്കു മറിഞ്ഞു
ദേശീയപാത ആലത്തൂർ നെല്ലിയാംകുന്നത്തിന് സമീപം നിയന്ത്രണം വിട്ട കാർ പാടത്തേക്ക് മറിഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചിനാണ് സംഭവം. ഒരേ ദിശയിൽ പോവുകയായിരുന്ന ബൈക്കിൽ ഇടിക്കാതിരിക്കൊൻ വെട്ടിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞത്. അപകടത്തിൽ കാർ യാത്രക്കാരായ എറണാകുളം സ്വദേശികളായ രണ്ടു പേരും ബൈക്ക് യാത്രക്കാരായ രണ്ടു തൃശൂർ സ്വദേശികളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.