ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
നിയന്ത്രണം നഷ്ടപ്പെട്ട കാർ പെട്രോള്‍ പമ്പിന്റെ മതിലിലേക്ക് ഇടിച്ചുകയറി. പാലക്കാട് നഗരത്തിലെ ബിഒസി റോഡിലുള്ള സ്വകാര്യ പെട്രോള്‍ പമ്പിലാണ് അപകടം.
ഇന്ധനം നിറച്ച ശേഷം കാർ മുന്നോട്ടെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പെട്രോള്‍ പമ്പിന്റെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.








