ബസും കാറും കൂട്ടിയിടിച്ച് അപകടം; കാറിലുണ്ടായിരുന്ന ഒരു വയസുകാരന് ദാരുണാന്ത്യം
ഇന്ന് രാവിലെ 7 മണിക്കായിരുന്നു അപകടം. പട്ടാമ്ബി സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. കാറില്‍ ഉണ്ടായിരുന്ന 8 പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
പട്ടാമ്ബി സ്വദേശി ഐസിൻ ആണ് മരിച്ചത്. കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് വരികയായിരുന്നവരാണ് കാറില്‍ ഉണ്ടായിരുന്നത്. . കാറോടിച്ചിരുന്നയാള്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തെറ്റായ ദിശയില്‍ ന്നിന്ന് എത്തിയ കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.