പൊലീസ് എന്നെഴുതിയ സ്റ്റിക്കർ പതിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ
ചിറ്റൂർ∙ കാറിൽ പൊലീസ് എന്നെഴുതിയ സ്റ്റിക്കർ പതിച്ച് കറങ്ങിയ കോളജ് വിദ്യാർഥികളായ 4 യുവാക്കൾ പിടിയിൽ. കോയമ്പത്തൂരിൽ സ്ഥിരതാമസമാക്കിയ മലയാളി യുവാക്കളാണ് പിടിയിലായത്. ഇന്നലെ സീതാർകുണ്ട് വെള്ളച്ചാട്ടം കാണാനെത്തി തിരിച്ചു പോകുന്നതിനിടെ പൊലീസിന്റെ സ്റ്റിക്കർ കണ്ട് നാട്ടുകാരിൽ ചിലരാണ് ചിറ്റൂർ പൊലീസിനെ വിവരമറിയിച്ചത്.
കാർ നമ്പർ പരിശോധിച്ച് പൊലീസ് ഉടമസ്ഥനെ ബന്ധപ്പെട്ടു. ഈ സമയം ഗോപാലപുരത്തെത്തിയ യുവാക്കൾ ചിറ്റൂർ പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചെത്തി. യുവാക്കൾക്കെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടു.