റോഡരികില്‍ നിർത്തിയിട്ടിരുന്ന കാർ കുട്ടികള്‍ സ്റ്റാർട്ട് ചെയ്തതോടെ മതിലില്‍ ഇടിച്ചു കയറി അപകടം.
ഒറ്റപ്പാലത്ത് ഇന്ന് രാവിലെ ആയിരുന്നു സംഭവം. കാർ നിയന്ത്രണം വിട്ടു പോകുമ്ബോള്‍ ഇരു ഭാഗങ്ങളില്‍ നിന്നും മറ്റു വാഹനങ്ങള്‍ കടന്നുപോകാത്തതിനാലാണ് വൻ അപകടം ഒഴിവായത്. നിയന്ത്രണം വിട്ട കാർ മതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പൊലീസും മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരുടെതാണ് കാറെന്നും എങ്ങനെയാണ് അപകടമുണ്ടായതെന്നതുമടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു