കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ചങ്ങരംകുളം കൊക്കൂർ മാളിയേക്കല്‍ വീട്ടില്‍ സജ്‍ന(43), ഭർതൃമാതാവ് ആയിഷ എന്നിവരാണ് മരിച്ചത്.
പട്ടാമ്പി-പുലാമന്തോള്‍ പാതയിലാണ് അപകടം.
അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ ഇരുവരെയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ച് മരണം സംഭവിക്കുകയായിരുന്നു. മതിലില്‍ ഇടിച്ച കാർ സമീപത്തെ മരത്തിലിടിച്ചാണ് നിന്നത്.