തത്തമംഗലം നിയന്ത്രണംവിട്ടട്ട കാർ മരത്തിലിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. തൃശൂർ സ്വദേശികളായ രാജേഷ് (36), ഷിറിൻ (30), ഹരിപ്രസാദ് (18), ഷിനോജ്, വഴിയാത്രികയായ ധന്യ (27) എന്നിവരെ അഗ്നിശമനസേന താലൂക്ക് ആശുപത്രിയിലെത്തിച്ചു.
ഇന്നലെ രാവിലെ പത്തിനായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. എടിഎസ്. ഒ.എ.ഗിരിയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. സ്ഥലത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധിതവണ അപകടങ്ങളുണ്ടായിട്ടുണ്ട്.