പാലക്കാട് ജില്ലാ കാമ്പസ് അസ്സംബ്ലി ഡിസം 5ന് തൃത്താലയിൽ
ഒറ്റപ്പാലം : കാമ്പസ് വിദ്യാർത്ഥികൾക്ക് വേണ്ടി എസ് എസ് എഫ് പാലക്കാട് ജില്ല സംഘടിപ്പിക്കുന്ന ജില്ലാ കാമ്പസ് അസ്സംബ്ലി 2021 ഡിസംബർ 5 ന് തൃത്താലയിൽ വെച്ച് നടക്കും.
പ്രഖ്യാപന സംഗമം ജില്ലാ സെക്രട്ടറി നജ്മുദ്ധീൻ സഖാഫിയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് റഫീഖ് കാമിൽ സഖാഫി ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ക്യാമ്പസ്സി സിൻഡിക്കേറ്റ് അംഗം ഷമീൽ സഖാഫി പെെലിപുറം പ്രമേയ പ്രഭാഷണം നടത്തി. കാമ്പസ് സെക്രട്ടറി മുനീർ അഹ്സനി ഒമ്മല പദ്ധതി അവതരണം നടത്തി , ചർച്ചാ സംഗ്രഹം ഷറഫുദ്ധീൻ ബുഖാരി, റാഫി പെെലിപ്പുറം നിർവഹിച്ചു. നസീഫ് കുമരംപുത്തൂർ സ്വാഗതവും ആബിദ് ബുഖാരി നന്ദിയും പറഞ്ഞു. ഡിവിഷനിൽ നിന്നും കാമ്പസ് യൂണിറ്റുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർ പ്രതിനിധികളായി പങ്കെടുത്തു.
വിദ്യാർത്ഥികളിൽ ധാർമിക മൂല്യങ്ങൾ ഉണ്ടാകുന്ന വ്യത്യസ്ഥ പദ്ധതികൾ നടപ്പിൽ വരുത്തും. ജില്ലാ കാമ്പസ് അസംബ്ലിക്ക് ശേഷം ജനുവരിയിൽ കേരള കാമ്പസ് അസംബ്ലി നടക്കും.