ജി എസ് ടി ഓഫീസിലെ കോൽക്കളി പരിശീലനം;ജീവനക്കാർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണം; എസ് ഡി പി ഐ
പാലക്കാട്: ജോലി സമയത്ത് ജി എസ് ടി ഓഫീസിനുള്ളിൽ കോൽക്കളി പരിശീലനത്തിലേർപ്പെട്ട ജീവനക്കാർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് എസ് ഡി പി ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.ജി എസ് ടി ഓഫീസിൽ നിന്നുള്ള നിരവധി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജിഎസ്ടി ഓഫീസിലേക്ക് മാർച്ചും കലക്ട്രേറ്റിന് മുന്നിൽ വ്യാപാരികൾ ധർണ്ണയും നടത്തിയ ദിവസം തന്നെ ജോലി സമയത്ത് ഓഫീസ് ജീവനക്കാർ ഇത്തരം പരിപാടികളിലേർപ്പെടുന്നത് വ്യാപാരി സമൂഹത്തെയും ,പൊതു ജനങ്ങളേയും അവഹേളിക്കുന്നതിന് തുല്യമാണെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആരോപിച്ചു. പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം, ജനറൽ സെക്രട്ടറി കെ ടി അലവി ,പാലക്കാട് മണ്ഡലം പ്രസിഡണ്ട് ഇല്യാസ് മുഹമ്മദ് എന്നിവർ സംസാരിച്ചു.