കേക്കുകളിൽസമ്പുഷ്ടമായ
ജീവിതവുമുണ്ട്
ഒരിക്കൽ ആസ്വദിച്ച് കഴിച്ച കേക്കിൻമധുരം ഓർമകളായി നമ്മിൽ സൂക്ഷിക്കപ്പെട്ടേക്കാം.ഒരു കഷ്ണം കേക്ക് എന്നത് ഒരു വലിയ സാമ്രാജ്യമൊന്നുമല്ല.എന്നാൽ കേക്കിനേക്കാൾ എത്രയോ വലുതാണ് കേക്കുമായി ബന്ധപ്പെട്ട സ്ത്രീ ജീവിതങ്ങൾ.കൂട്ടായപങ്കാളിത്തം കൊണ്ടും കേക്ക് നിർമാണത്തിൽ
വരുമാനം നേടിക്കൊടുത്തും ജസ്‌ന തന്റെ ബേക്കിങ് ജീവിതം തുടങ്ങിയിട്ട്വർഷങ്ങളായി.കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കെ പി എം ഹൗസിൽജസ്‌ന.ഭർത്താവ് മഹമൂദ്.മൂന്നുമക്കൾ. സ്വാദിഷ്ടമായൊരു സംരംഭം അത്ര ചെറിയ കാര്യമല്ല.
മനസുകളില്‍ സംതൃപ്തി നിറയ്ക്കുന്ന
ഒരു പ്രധാന സംഗതി തന്നെയാണ് ബേക്കിങ് എന്ന്ജസ്‌ന തയ്യാറാക്കുന്നവിവിധഇനം കേക്കുകൾ രുചിച്ചാൽ ബോധ്യമാകും.ഏത് ആഘോഷങ്ങൾക്ക് പിന്നിലും ഒരു കേക്കിന്റെ മധുരം കൂടെയുണ്ടാകും. കേക്ക് മുറിക്കാതെ എന്ത് ആഘോഷം? പിറന്നാൾ, വിവാഹ വാർഷികം, ജീവിതത്തിലെ പലവിധ വിജയ മുഹൂർത്തങ്ങൾ അങ്ങനെ പലതിലും കേക്കിന്റെ മധുരം ഒളിഞ്ഞിരിക്കും.കേക്ക് മികവുറ്റ രീതിയിൽ തയ്യാറാക്കുകയാണെങ്കില്‍ കേക്ക് നിങ്ങളെ രുചികളുടെ ലോകത്തെ രാഞ്ജിയാക്കും.ആധുനികവും അതേസമയം ഏറ്റവും മികച്ചതുമായ നിർമാണ രീതിയാണ്ജസ്‌നയുടേതെന്നുപരിശീലനം കിട്ടിയവർതന്നെ പറയുന്നു.ആറായിരത്തിലേറെവനിതകൾക്ക് വിവിധ പഞ്ചായത്തുകളിലും കൂട്ടായ്മകളിലും ജസ്‌ന കേക്ക് പരിശീലനം നൽകിയിട്ടുണ്ട്.നൈപുണ്യവികസന പരിശീലകയും വഴികാട്ടിയുമായ ജസ്‌ന നടത്തിയ ക്ലാസുകളിലൂടെമലബാർ മേഖലയിൽ
കേക്ക് പ്രിയങ്കരമായി.ഓരോ പരിശീലനബാച്ചിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയുംഒറ്റപ്പെട്ടുപോയവരെയും സൗജന്യമായും അംഗമാക്കാറുണ്ട്.പരമാവധി നാല്‍പതുപേരെയാണ്ഒരേസമയം കോഴ്‌സിൽ ഉള്‍ക്കൊള്ളാന്‍ കഴിയുക. രുചികരമായ കേക്ക് നിർമാണത്തിലൂടെ ഇന്ന് കേരളത്തിലെ വീട്ടമ്മമാർ നേടുന്നത് ഒരു തൊഴിലുംവരുമാനവുമാണ്. രുചിയുടെ കാര്യത്തിൽ പലവിധ പരീക്ഷണങ്ങൾക്കൊപ്പം,മടുപ്പില്ലാത്ത ഒരു ജോലി മറ്റു ജോലിക്കൊപ്പംഅനുബന്ധ തൊഴിലായും ഇത് ചെയ്യുന്നവരുണ്ട്. കണക്കറ്റതരം കേക്കുകൾ കുടുംബിനികളിലൂടെ വിപണിയിൽ എത്തുന്നുണ്ട്.രുചി വൈവിധ്യങ്ങൾക്ക് അനുസൃതമായി കേക്കിന്റെ ആകൃതിയിലും ജനങ്ങൾ വ്യത്യാസം ആഗ്രഹിക്കുന്നു.രുചിയേക്കാൾ ഉപരിയായി ഇതിന്റെ ബിസിനസ് സാധ്യതകളെക്കുറിച്ചും അബലകളായ സ്ത്രീകൾക്ക്ആദായവും എന്ന ആശയത്തിനാണ് ജസ്‌ന മുൻതൂക്കം നൽകിയത്.ബാംഗ്‌ളൂരിലെയുംകൊച്ചിയിലെയും പഠന കാലത്തു തന്നെ വനിതകൾക്ക് ഒരു വരുമാനമായി വികസിപ്പിക്കാനുള്ള ആശയമായിരുന്നു.ഓരോ വ്യക്തിയുടെയും അടിസ്ഥാന സ്വയം പര്യാപ്തതഭക്ഷണത്തിന്റെ സ്വയംപര്യാപ്തതയാണ്.അതുകൊണ്ടു തന്നെകേക്ക് പരിശീലനത്തിനോടൊപ്പം സ്വയം സംരംഭങ്ങളുടെയും തൊഴിലിന്റെയുംപ്രാധാന്യം വിശദീകരിക്കുന്നു. വെറുതെയൊരു കേക്കുണ്ടാക്കാൻ സാധിക്കില്ല. അതൊരു കലയാണ്. കസ്റ്റമറുടെ മനസറിഞ്ഞുണ്ടാക്കുന്ന കല. കേക്ക് ഉണ്ടാക്കുന്നതിന് മുമ്പുതന്നെ കസ്റ്റമറുടെ രുചിതാൽപര്യം കൃത്യമായി ചോദിച്ചുമനസിലാക്കും. അവരുടെ ഇഷ്ടങ്ങൾ മനസിലാക്കിയതിന് ശേഷം ക്ഷമയോടെ കേക്കുണ്ടാക്കും.ഒരു യഥാർത്ഥ കലയാണ്, എല്ലാ വീട്ടമ്മമാർക്കും വിധേയമല്ല, പലപ്പോഴും പ്രായവും അനുഭവവും വരുന്നതാണ് ഇതിലെ നൈപുണ്യം. യാതൊരു കലര്‍പ്പോ നിറക്കൂട്ടോ ഇല്ലാതെ നാടന്‍ രീതിയിൽ ഉണ്ടാക്കുന്ന കേക്കിന് കേരളത്തില്‍ ലഭിച്ച അംഗീകാരം വിദേശങ്ങളിലും വിപണി കണ്ടെത്താനാകുമോ എന്ന് പഠനം നടത്തുന്നതിനാണ് ജസ്‌ന കോഴിക്കോട്നഗരത്തിൽ ഒരു സ്ഥാപനം തുടങ്ങിയത്.അനേകർക്ക് സമൃദ്ധിയുടെ പുലരി സമ്മാനിക്കാൻ ഈ സംരംഭം കൊണ്ട് കഴിഞ്ഞിട്ടുണ്ട്.പിന്നീട് അസാപിന്റെ കീഴിലുള്ള കോഴ്സ്പരിശീലനത്തിൽസജീവമായപ്പോൾവനിതാ സംരംഭങ്ങളിലായി പരിശീലനം.മുഴുവൻ ഘട്ടത്തിലും സ്ത്രീ സൗഹൃദ സമീപനം സ്വീകരിച്ചുകൊണ്ട് സേവനത്തിന്റെ ഗുണമേന്മയും രുചി വൈവിധ്യവും തൊഴിൽ സാധ്യതയും വർദ്ധിപ്പിക്കാൻ സാധിച്ചത് സമീപകാലത്തെ നേട്ടമാണ്.എങ്ങനെ രുചികരവും, മായമില്ലാത്ത ഭക്ഷണ പദാര്‍ത്ഥവും ഉണ്ടാക്കാം എന്ന് പരിശീലിപ്പിക്കാൻ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും ഇവര്‍ പറഞ്ഞു. ഒരുപക്ഷേ ഇത് മനുഷ്യന്റെ താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന ഏറ്റവും ശ്രദ്ധേയമായ മേഖലയാണ്. നിരവധി ആളുകൾ കേക്കുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.ഭിന്ന ശേഷിക്കാരായ കുട്ടികളുടെ അമ്മമാർ,ദാരിദ്ര്യം കൊണ്ടും വൈധവ്യം കൊണ്ടും ജീവിതം വഴിമുട്ടിയവർ, ഈ കൂട്ടായ്മയിൽ അംഗങ്ങളായുണ്ട്.പ്രളയത്തിന്റെയും പകർച്ചവ്യാധി രോഗങ്ങളുടെയും ആഘാതത്തിൽനിന്ന‌് വനിതകൾക്ക്അതിജീവന മാർഗം ഒരുക്കേണ്ടതായുണ്ട്. സ്വയം തൊഴിൽ ചെയ്യാൻ സന്നദ്ധതയുള്ളവർക്ക് ആവശ്യമായ സാങ്കേതിക സഹായം നൽകിയാൽ വനിതകൾക്കും അവരുടെ കുടുംബത്തിനും അനുഗ്രഹമാകും. ഏതു മേഖലയിലുംസ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് നമ്മുടെ രാജ്യത്ത് കുറവാണ്.തൊഴിൽ പങ്കാളിത്തം ഒരു സ്ത്രീയുടെ സാമൂഹ്യവും സാമ്പത്തികവുമായ പുരോഗതിയുടെ അടിത്തറയാണ്. ഈ പശ്ചാത്തലത്തിൽ തൊഴിൽ പങ്കാളിത്തത്തെപറ്റി ശാസ്ത്രീയമായി വിശകലനം ചെയ്യുകയും പഠിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.വനിതകൾക്ക് സ്വപ്രയത്നത്തിലൂടെ മുന്നേറുന്നതിനുംഗ്രാമീണ തൊഴില്‍ മേഖല ശാക്തീകരിക്കുന്നതിനും കേക്ക് പരിശീലനം ലളിതവും കാര്യക്ഷമവുമാണെന്ന്ജസ്‌ന പറയുന്നു.ഇതിനായി ലോക്ക്ഡൗൺ കാലത്ത് തുടങ്ങിയഓൺലൈൻ ക്ലാസുകളാണ് അനേകർക്ക്
പ്രയോജനപ്പെടുന്നത്.ഫോൺ:9567067186