വൈദ്യുത കേബിള്‍ കഴുത്തില്‍ കുടുങ്ങി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അച്ഛനും മകനും പരിക്കേറ്റു
വൈദ്യുത കേബിള്‍ കഴുത്തില്‍ കുടുങ്ങിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അച്ഛനും മകനും പരിക്കേറ്റു.
പാലക്കാട് കുളപ്പുള്ളി കാതുവീട്ടില്‍ മദൻ മോഹൻ (56), മകൻ അനന്തു (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 5.15 ന് ഷൊർണൂർ കുളപ്പുള്ളി യു പി സ്കൂളിനു മുന്നിലായിരുന്നു സംഭവം.