വിവിധ തോടുകളുടെ പുനരുദ്ധാരണ-നവീകരണം തുടങ്ങി
മുണ്ടൂര്‍, പുതുപ്പരിയാരം, മലമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ നീറ്റിലതോട് പുനരുദ്ധാരണം, മീനങ്ങാട് -ചാലക്കല്‍ തോട് നവീകരണം, വെണ്ണക്കര- പരദേശികടവ് തടയണ, കന്നിമാര്‍മുട്ട്- ചെമ്പനതോട് പുനരുദ്ധാരണം പ്രവൃത്തികളുടെ ഉദ്ഘാടനം ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും എം.എല്‍.എ.യുമായ വി.എസ്. അച്യുതാനന്ദന്‍ നിര്‍വഹിച്ചു. മലമ്പുഴ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതിക്ക് 17.11 കോടി രൂപയ്ക്ക് ഭരണ- സാങ്കേതിക അനുമതി ലഭിച്ചിരുന്നു.
കോവിഡ് മാനദണ്ഡപ്രകാരം നടന്ന പരിപാടിയില്‍ കെ. വി. വിജയദാസ് എം.എല്‍.എ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം. കെ. കുട്ടികൃഷ്ണന്‍, കെ.എ. പ്രസന്നകുമാരി, ഇന്ദിരാ രാമചന്ദ്രന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, എംഎല്‍എയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് എന്‍. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. മലമ്പുഴ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഫോട്ടോ: വെണ്ണക്കര- പരദേശികടവ് തടയണ നവീകരണോദ്ഘാടനം ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും എം.എല്‍.എ.യുമായ വി.എസ്. അച്യുതാനന്ദന് വേണ്ടി കെ. വി. വിജയദാസ് എം.എല്‍.എ നിര്‍വഹിക്കുന്നു.