കൈവരി പുനർനിർമാണം: കോൺഗ്രസ് പ്രതിഷേധം
പറളി: സംസ്ഥാനപാതയിൽ പറളി പുഴ പാലത്തിെൻറ തകർന്ന കൈവരിയുടെ പുനർനിർമാണത്തിലെ അപാകത ക്ക്കെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
കൈവരി നിർമിക്കുന്നതിൽ വളരെ കനം കുറഞ്ഞ കമ്പി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പ്രവർത്തകർ രംഗത്തുവന്നത്. കൃത്യമായ അളവിലുള്ള കമ്പി ഉപയോഗിച്ച് പണി നടത്താൻ കരാറുകാരൻ തയാറായതോടെയാണ് കോൺഗ്രസുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എം.ആർ. ഗുരുവായൂരപ്പൻ, ഹംസ, കെ.എസ്. രാധാകൃഷ്ണൻ, രാധാകൃഷ്ണൻ കൂത്തുപറമ്പ് എന്നിവർ നേതൃത്വം നൽകി.