അപകടഭീഷണിയായി നെന്മാറ-പാലക്കാട് റൂട്ടിലെ ഗായത്രി പുഴയ്ക്ക് കുറുകെയുള്ള കൂടല്ലൂര്‍ പാലത്തില്‍ വിള്ളല്‍.
പാലത്തിന്റെ പ്രധാന സ്ലാബിനു കുറുകെ രണ്ട് മീറ്ററോളം നീളത്തിലാണ് വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കെ.ബാബു എംഎല്‍എ, നെന്മാറ പോലീസ് സ്റ്റേഷനില്‍ നിന്നും എസ്ഐ രവീന്ദ്രൻ, മറ്റുപോലീസ് ഉദ്യോഗസ്ഥര്‍, പിഡബ്ല്യുഡി, റോഡ്സ് ആൻഡ് ബ്രിഡ്ജ് ഉദ്യോഗസ്ഥരായ സുനില്‍, വിഷ്ണു, റിജോ എന്നിവരടങ്ങിയ സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു.
വിശദ പരിശോധന നടത്തി പാലം ബലപ്പെടുത്തുന്നതിനുള്ള മേല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു.