പ്രത്യേക സ്കാഡ് രൂപീകരിക്കണം
തേങ്കുറിശ്ശി: ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്ന ബോർഡിന് പുല്ലുവില കൽപിച്ച് ജനങ്ങൾ അവിടെ തന്നെ മാലിന്യം കൊണ്ടിടുകയാണ്.തില്ല ങ്കാട് സെൻററിലെ ഈ മാലിന്യകൂമ്പാരത്തിൽ നിന്നും ഭക്ഷിക്കാൻ വരുന്ന തെരൂവുനായ്ക്കൽ പലപ്പോഴും ഇരുചക്രവാഹനക്കാർക്ക് അപകട ഭീക്ഷണി യും കാൽനടക്കാർക്ക് ആക്രമണ ഭീതിയും ഉണ്ടാക്കുന്നതായി പരാതി ഉയർന്നിരിക്കയാണ്.പക്ഷികൾ ഇറച്ചിമാലിന്യം കൊത്തി കൊണ്ടുപോയി വീട്ടുകളുടെ മുറ്റത്തും കിണറിലും ഇടുന്നത് പതിവായിരിക്കയാണ്.ദുർഗന്ധം മൂലം മൂക്കൂ പൊത്തി വേണം ഇതിലൂടെ പോകുന്ന കാൽനടക്കാർക്ക് യാത്ര ചെയ്യാൻ. മാലിന്യം കൊണ്ടുവന്നിടുന്നവരെ കണ്ടു പിടിക്കാൻ പ്രത്യേക സ്ക്കോഡ് രൂപീകരിക്കണമെന്ന ജനകീയ ആവേശ്യം ശക്തമായിരിക്കയാണ്.