ഒറ്റപ്പാലം: ഖാദി മേഖലയിലെ നൂൽപ്പു, നെയ്ത്തു തൊഴിലാളികളുടെ മിനിമം വേതനം 700 രൂപയാക്കണമെന്ന് സർവ്വോദയ സംഘം സ്റ്റാഫ് ആൻറ് ആർട്ടിസാൻ അസോസിയേഷൻ ഒറ്റപ്പാലം മേഖലാ കൺവെൻഷൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.വിദ്യാഭ്യാസ ആനുകൂല്യം, ഇൻകം സപ്പോർട്ട്, ഡി.എ.അരിയർ ഉടൻ കുടിശ്ശിക തീർത്തു നല്കണം. കോവിഡ് ബാധിച്ച മുഴുവൻ തൊഴിലാളികൾക്കും 3000 രൂപ സാമ്പത്തിക ആനുകൂല്യം നല്കണം. ജോലിയും, വേതനവും മുടക്കം കൂടാതെ ലഭ്യമാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. സർവ്വോദയ സംഘം സ്റ്റാഫ് ആൻ്റ് ആർട്ടിസാൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് പി.പി.വിജയകുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിങ്ങ് പ്രസിഡണ്ട് എം. ഗീത അധ്യക്ഷത വഹിച്ചു. ബിന്ദു അനിൽ, ടി. സുമലത, എം. മൃദുല, പി.ശാന്തകുമാരി, സി.വിദ്യ, കെ. ശോഭന, എസ്.ജ്യോതി എന്നിവർ പ്രസംഗിച്ചു.
ഒറ്റപ്പാലം മേഖലാ കമ്മിറ്റി ഭാരവാഹികളായി ബിന്ദു അനിൽ (പ്രസി) ടി. സുമലത, എം. മൃദുല (വൈ.പ്രസി) പി.ശാന്തകുമാരി, സി.വിദ്യ (സെക്ര) കെ. ശോഭന (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
എന്ന്