പെട്രോള്‍ ഡീസല്‍ വില നിയന്ത്രിക്കുക: ബി എം എസ്
പാലക്കാട്: രാജ്യത്ത് ദിവസേന ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്ധനവില നിയന്ത്രിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാലക്കാട് ജില്ലാ മോട്ടോര്‍ ആന്റ് ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘം (ബിഎംഎസ്) ഹെഡ്പോസ്റ്റോഫീസ് ധര്‍ണ നടത്തി.
ഇന്ധവില വര്‍ദ്ധനവ്, നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി കൂടുവാന്‍ ഇടയാക്കുന്നതിനാല്‍ പെട്രോൡനും, ഡീസലിനും, പാചകവാതകത്തിനുമുള്ള നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രൈവറ്റ് ബ്സ് ആന്റ് ഹെവി വെഹിക്കിള്‍ മസ്ദൂര്‍ സംഘം (ബിഎംഎസ്) ജില്ലാ സെക്രട്ടറി പി കെ രവീന്ദ്രനാഥ് ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ ജോ.സെക്രട്ടറി വി ശിവദാസന്‍ അധ്യക്ഷത വഹിച്ചു. എ മഹേഷ്, വി രാധാകൃഷ്ണന്, യു പരശുറാം എന്നിവര്‍ സംസാരിച്ചു.