അകല്‍ച്ച മാറ്റാൻ ബി.ജെ.പിയില്‍ നേതൃമാറ്റ ചര്‍ച്ച
ആർ.എസ്.എസിന്റെയും ബി.ജെ.പി അടക്കമുള്ള അനുബന്ധ സംഘടനകളുടെയും ഏകോപനവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുകയാണ് ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭഗവത്, ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ, ആറ് സർകാര്യവാഹകുമാർ എന്നിവർ പങ്കെടുക്കുന്ന ത്രിദിന വാർഷിക യോഗത്തിന്റെ മുഖ്യഅജണ്ട. ദേശീയ വിഷയങ്ങളും ആനുകാലിക സംഭവവികാസങ്ങളും ആർ.എസ്.എസ് രാജ്യത്ത് വരുത്താനുദ്ദേശിക്കുന്ന മാറ്റവും ‘ബൈഠക്’ ചർച്ച ചെയ്യും.
വർഷത്തിലൊരിക്കല്‍ ആർ.എസ്.എസിന്റെയും അനുബന്ധ സംഘടനകളുടെയും ദേശീയ ഭാരവാഹികള്‍ ഒത്തുചേരുന്ന യോഗമാണ് ആഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളില്‍ നടക്കുന്നത്. ആർ.എസ്.എസ് ശതാബ്ദിയോടനുബന്ധിച്ചുള്ള പരിപാടികളുടെ ചർച്ചയും പദ്ധതി ആസൂത്രണവും വിഷയമാകും. ആദ്യമായാണ് ആർ.എസ്.എസ് അഖില ഭാരതീയ സമന്വയ ബൈഠക് കേരളത്തില്‍ നടക്കുന്നത്.