പാലക്കാട് കെ എം ഹരിദാസ് ഇനി ബി ജെ പി യെ നയിക്കും. നിയമ സഭ തെരെഞ്ഞെടുപ്പിന് ശേഷം ഉള്ള പുനസംഘടനയുടെ ഭാഗമായാണ് പുതിയ തീരുമാനം.
നിലവിലെ കമ്മിറ്റിയിൽ ജില്ലാ ജനറൽ സെക്രട്ടറിയാണ് പട്ടാമ്പി സ്വദേശിയായ കെ എം ഹരിദാസ് .
കൃഷ്ണദാസിനെ സംസ്ഥാന ട്രഷറര്‍ ആയി തീരുമാനിച്ചു. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം പരമാവധി ഭംഗിയായി നിര്‍വ്വഹിക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. 2016ല്‍ അപ്രതീക്ഷിതമായാണ് പാലക്കാട് ജില്ല അധ്യക്ഷനായി ചുമതലയേറ്റത്. കഴിഞ്ഞ 6 വര്‍ഷത്തിനിടെ ജില്ലയില്‍ സംഘടനക്ക് വലിയ വളര്‍ച്ചയുണ്ടായി. പുതിയ ഉത്തരവാദിത്തത്തിന് വളരെ നന്ദി, സംസ്ഥാനത്തെ പാര്‍ട്ടിയുടെ സാമ്ബത്തിക കാര്യങ്ങള്‍ എല്ലാം സുതാര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു