പൊതുമരുത്ത് മന്ത്രിയുടെ പരിപാടിയിൽ ബി.ജെ.പിയെ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധം
കോങ്ങാട് നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡായ മണ്ണാർക്കാട് -കോങ്ങാട് റോഡ് നവീകരണത്തിൻ്റെ ഉദ്ഘാടന പരിപാടിയിൽ നിന്ന് ബി.ജെ.പിയെ രാഷ്ട്രീയ പ്രേരിതമായി മാറ്റി നിർത്തിയതിൽ പ്രതിഷേധിച്ചു.വികസന കാര്യങ്ങളിൽ സ്വജനപക്ഷപാതം കാണിക്കുന്നതിൽ ബി.ജെ.പി സംസ്ഥാന സമിതി അംഗം എ. സുകുമാരൻ ,ബി.ജെ.പി കോങ്ങാട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി .ജയരാജ് തുടങ്ങിയവർ പ്രതിഷേധിച്ചു.മണ്ണാർക്കാട് മുൻസിപ്പാലിറ്റി,കാരാകുറുശ്ശി,കടമ്പഴിപ്പുറം ,കോങ്ങാട് പഞ്ചായത്തുകളിൽ കൂടി പോകുന്ന റോഡിൻ്റെ നവീകരണമെന്ന പൊതുമരാമത്ത് വകുപ്പിൻ്റെ പരിപാടി ഡി.വൈ.എഫ് .ഐ പരിപാടിയാക്കി മാറ്റുകയാണ് ചെയ്തത് .കാരാകുറുശ്ശി പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള മാങ്ങോട് മൂന്നാം വാർഡിലാണ് കോ വിഡ് പ്രോട്ടോകോൾ ലംഘിച്ച് എഴുത്താംപാറ പാലത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചതെന്നും ബിജെപി നേതൃത്വം കുറ്റപെടുത്തി.









