വനംകൊള്ളയ്ക്കു പിന്നിലുള്ളവരെ മുഴുവൻ വെളിച്ചത്തുകൊണ്ടുവരേണ്ടത് നാടിന്റെ ആവശ്യം.ബിജെപിപ്രതിഷേധ സമരം നടത്തി.
മണ്ണാർക്കാട്:കേരളത്തിൽ പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ തൊട്ടു മുൻപ് ഇറക്കിയ അസാധാരണ സർക്കുലർ വനം മാഫിയക്ക് കൊള്ള നടത്താൻ വേണ്ടി ആസൂത്രിതമായി ഉണ്ടാക്കിയതാണെന്നും അതുപ്രകാരം കേരളത്തിൽ 1000 കോടി രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്നുംബിജെപി ആരോപിച്ചു.താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളിൽ ധർണ്ണ സംഘടിപ്പിച്ചു .കാരാകുറുശ്ശി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധധർണ്ണ കോങ്ങാട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിപി.ജയരാജ് ഉദ്ഘാടനം ചെയ്തു . സർക്കാർ ഭൂരഹിതർക്ക് പതിച്ച് കൊടുത്ത പട്ടയഭൂമിയിലെ തേക്ക് ,ഈട്ടി ,വീട്ടി തുടങ്ങിയ രാജകീയ മരങ്ങൾ ഉൾപ്പെടെയുള്ള റിസർവ്വ് മരങ്ങൾ മുറിക്കാനുള്ള സ്വാതന്ത്ര്യം നൽകുന്ന ഉത്തരവിൻ്റെ മറവിൽ റവന്യൂ ,വനം വകുപ്പുകളിലെ ഉന്നത ഉദ്യേഗസ്ഥൻ മാരെ സ്വാധീനിച്ച് രാഷട്രീയ നേതാക്കന്മാരുടെ സഹായത്തോടെ വനം മാഫിയ കേരളത്തിലെ വനം വെടിവെളുപ്പിച്ചു കൊണ്ടിരിക്കുകയാണ്.കോടികളുടെ അഴിമതിയിൽ പങ്കുപറ്റിയവരെ തുറങ്കിലടക്കണം,അഴിമതിക്ക് കൂട്ടുനിന്ന കമ്മ്യൂണിസ്റ്റ് പാർട്ടി യുടെ നേതാക്കളെ വിചാരണ ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ് ബി.ജെ.പി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. ബിജെപികാരാകുർശിപഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി.രാധാകൃഷ്ണൻ അധ്യക്ഷനായി.