പാലക്കാട് നഗരം കേരളത്തിലെ ഗുജറാത്താണെന്ന് സസന്ദീപ് വാര്യർ
പാലക്കാട്: പാലക്കാട് നഗരം കേരളത്തിലെ ഗുജറാത്താണെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. നഗരസഭ ബി.ജെ.പി ജയിച്ചതിന് പിന്നാലെ നടത്തിയ റാലിയുടെ വിഡിയോ പങ്കുവെച്ചാണ് സന്ദീപ് വാര്യരുടെ പ്രതികരണം. കഴിഞ്ഞ വർഷം ഏറ്റവും വലിയ ഒറ്റകക്ഷിയായി പാലക്കാട് അധികാരം പിടിച്ച ബി.ജെ.പി ഇക്കുറി കേവലഭൂരിപക്ഷം നേടിയിട്ടുണ്ട്.
അതേസമയം, പാലക്കാട്ടെ വിജയത്തിന് പിന്നാലെ നഗരസഭാ ഓഫീസിൽ ബി.ജെ.പി ജയ്ശ്രീറാം ബാനർ ഉയർത്തിയത് വിവാദമായി. വിജയാഘോഷത്തിനിടെയാണ് ബാനർ ഉയർത്തിയത്. ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.